തൃശൂര്‍ അക്കിക്കാവില്‍ വാഹനാപകടത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അക്കിക്കാവ് ടിഎംഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ അല്‍ ഫൗസാന്‍ ആണ് മരിച്ചത്.
കുന്നംകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന പിക്കപ്പ് വാന്‍ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണര്‍ കാറില്‍ ഇടിച്ചതിനുശേഷം സ്‌കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അല്‍ ഫൗസാനെ നാട്ടുകാര്‍ ഉടന്‍തന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ യാത്രക്കാരനായ കൊങ്ങണൂര്‍ വന്നേരി വളപ്പില്‍ സുലൈമാന്‍ അന്‍സാര്‍ ചികിത്സയിലാണ്.
STORY HIGHLIGHT: accident in trissur