പത്തനംതിട്ടയിൽ പരിശോധനയ്ക്കിടെ അബദ്ധത്തിൽ എ.ആര്‍ ക്യാമ്പിലെ തോക്കില്‍നിന്ന് വെടിപൊട്ടി. ലോഡ് ചെയ്ത വിവരം അറിയിക്കാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ തോക്ക് കൈമാറിയതാണ് സംഭവത്തിന് കാരണം. പണത്തിന് കാവല്‍പോകുന്നതിന് മുന്നോടിയായിട്ടാണ് ആര്‍മര്‍ എസ്‌ഐ തോക്കിന്റെ ട്രിഗര്‍ വലിച്ചതോടെ വെടിപൊട്ടുകയായിരുന്നു.
സാധാരണ രീതിയില്‍ തോക്ക് കൈമാറുമ്പോള്‍ ലോഡ് ചെയ്ത വിവരം തോക്ക് കൈമാറുമ്പോള്‍ അറിയിക്കേണ്ടതായിരുന്നു. തോക്ക് താഴേക്ക് പിടിച്ചതുകൊണ്ട് വലിയ അപകടം ഒഴിവായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: pathanamthitta ar camp