ലോകത്തിലെ കുടുംബങ്ങളുടെ ഏറ്റവും പ്രിയങ്കരമായ വിനോദമായ പില്ലോ ഫൈറ്റ് (Pillow Fight) ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ആയി മാറുന്നു. എറണാകുളത്തെ സ്‌പോര്‍ട്‌സ് & മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (SMRI) സ്‌പോര്‍ട്‌സ് വിദഗ്ദ്ധരും, വിദ്യാര്‍ത്ഥികളുമാണ് കായിക പ്രവര്‍ത്തനങ്ങളേയും (Physical Activity), കളികളേയും (Games) സ്‌പോര്‍ട്‌സായി (Sports) വളര്‍ത്തിയെടുക്കുന്ന സ്‌പോര്‍ട്ടിഫിക്കേഷന്‍ (Sportification) തത്വങ്ങളുപയോഗിച്ച് ഒരു ആധുനിക സ്‌പോര്‍ട്‌സായി രൂപപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മെയ് 24 വൈകുന്നരം 3 മണി മുതല്‍ എറണാകുളം പനമ്പിള്ളി നഗര്‍ കെ.എം.എ ഹൗസില്‍ നടക്കുന്ന സ്റ്റാര്‍ മേക്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ് (UPF) അവതരിപ്പിക്കും.
ആധുനിക സമൂഹത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ആശയവിനിമയവും, ഇടപഴകലുകളും പല കാരണങ്ങളാല്‍ കുറയുന്നതു നിമിത്തം വര്‍ദ്ധിക്കുന്ന കുടുംബ ചിദ്രങ്ങളും, ലഹരി ഉപയോഗവും ഫലപ്രദമായി കുറയ്ക്കുന്നതിനുള്ള ഒരു സാമൂഹിക മനശാസ്ത്ര ഇടപെടലെന്ന നിലയിലാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ് രൂപകല്‍പന ചെയ്യപെട്ടിരിക്കുന്നത്. മുതിര്‍ന്നവരില്‍ ജോലിയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും, പങ്കാളിയുമായി കൂടുതല്‍ അടുത്തിട പഴകുന്നതിനും, ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പില്ലോ ഫൈറ്റ് സഹായിക്കും .
കുട്ടികളിലാകട്ടെ പഠനവുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും, ആത്മവിശ്വാസം വര്‍ദ്ധിചിക്കുന്നതിനും, മാതാപിതാക്കളും സഹാദരങ്ങളുമായി സുദൃഡമായ ബന്ധം സ്ഥാപിക്കുന്നതിനും പില്ലോ ഫൈറ്റ് സഹായിക്കും. നിലവില്‍ ബോക്‌സിംഗ്, റെസ്ലിംഗ് എന്നീ കളികളില്‍ ഏര്‍പ്പെടുന്നവര്‍ പരിക്കിന്റെ ഭീഷണി കൂടാതെ വേഗതയും, ചടുലതയും, കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനായി പില്ലോ ഫൈറ്റിനെ ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിലും, WWE യിലും നിലവിലുള്ള പില്ലോ ഫൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി പരമ്പരാഗതമായി വീടുകളില്‍ കളിക്കുന്ന പില്ലോ ഫൈറ്റിന്റെ രൂപത്തിലാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ്.
കിടക്കകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക റിംഗിലാണ് പില്ലോ ഫൈറ്റ് നടത്തുക. ജോലി സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി ഐ ടി ജീവനക്കാര്‍, പോലീസുകാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലും, ലഹരിയെ പ്രതിരോധിക്കുന്നതിനായി റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്‌ലാറ്റുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലുമാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ് പ്രചരിപ്പിക്കുക. എസ് എം ആര്‍ ഐ ഓപ്പറേഷന്‍സ് ഹെഡ് മൃദുല ബി പൈ, പ്രിജി ജോയ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍ എം. ജെ, നിവേദിത ഐ എസ് , തമന്ന വിഎം, ഫാത്തിമ സഹല പിഎ, റോണ്‍ ജോര്‍ജ് എന്നിവരാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റിനു പിന്നില്‍.
CONTENT HIGH LIGHTS;Is ‘PILLOW FIGHT’ a sport?: A special ring made using beds; An effort by the Sports & Management Research Institute; Will also help reduce work stress