വാഷിങ്ടണിലെ കാപ്പിറ്റല്‍ ജൂത മ്യൂസിയത്തിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ അപലപിച്ചു.
ഷിക്കാഗോ സ്വദേശിയായ ഏലിയാസ് റോഡ്രിഗസ് എന്നയാളെ പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതി കുറ്റംസമ്മതിച്ചതായും സ്വതന്ത്ര പലസ്തീന്‍ എന്ന് തുടർച്ചയായി വിളിച്ച് പറഞ്ഞതായും പോലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട രണ്ടുപേരും വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു എന്നും കൂടാതെ ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് യുഎസിലെ ഇസ്രായേല്‍ സ്ഥാനപതി അറിയിച്ചു.
STORY HIGHLIGHT: Two Israeli embassy staff shot and killed in Washington