തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ മാത്രമല്ല വികസന പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടത്. ജയിച്ചവരും തോറ്റവരും ഒന്നിച്ച് നിന്ന് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും. കൂടാതെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ വികസനം എംഎല്‍എയെയും എംപിയെയും ഉത്തേജിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിറയിന്‍കീഴില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും റെയില്‍വേമന്ത്രിയെയും അറിയിച്ച് അത് നടപ്പിലാക്കുമെന്നും സുരേഷ്‌ഗോപി അറിയിച്ചു. അടൂര്‍ പ്രകാശ് എംപി, വി. ശശി എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
STORY HIGHLIGHT: union minister suresh gopi