മലപ്പുറത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പ്രദേശത്തെ ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി വനം വകുപ്പ്. കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത്ര മുതലായ പ്രദേശനങ്ങളിലാണ് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്.
രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും നടപടികളോട് പൊതുജനങ്ങൾ ദയവായി സഹകരിക്കണമെന്നും വനം വകുപ്പ് അറിയിച്ചു. കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണ്
STORY HIGHLIGHT: forest department warning