Kerala

ഫുട്ബോൾ താരം നജിമുദ്ദീൻ അന്തരിച്ചു – football team player najimudheen passed away

കേരള ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളും സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ  നജിമുദ്ദീൻ അന്തരിച്ചു.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം തേവള്ളിയാണ് സ്വദേശം.

1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതിന് പിന്നില്‍ നജീമുദ്ദീന്റെ നിര്‍ണായക പ്രകടനമായിരുന്നു. 1981 വരെ നജിമുദ്ദീന്‍ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്.

STORY HIGHLIGHT: football team player najimudheen passed away