സ്ത്രീകളൈയും പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ് മുടി കൊഴിച്ചില്‍. മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അമിതമായ മുടി കൊഴിച്ചില്‍ ഉളളവരില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നം തൈറോയ്ഡാണ്. ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍തെറോയിഡിസം എന്നിവ മുടി കൊഴിച്ചിലിന് കാരണമാകും. അതുപോലെ തന്നെ മുടി കൊഴിച്ചില്‍ ഉളളവര്‍ ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. പോഷകപ്രദമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
1. മുട്ട
മുട്ടയില്‍ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന വിവിധ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. കൊളാജന്‍ സിന്തസിസ് വര്‍ദ്ധിക്കുന്നത് മുടിയുടെ ശക്തിയും കനവും മെച്ചപ്പെടുത്തുന്നു.
2. ഇലക്കറികള്‍
ഇലക്കറികളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കരോട്ടിന്‍, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.
3. അവാക്കാഡോ
അവക്കാഡോയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയും കനവും മെച്ചപ്പെടുത്തുന്നു.
4. നട്ട്‌സ്
സീഡുകളും നട്ട്‌സുകളും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടിക്ക് ആവശ്യമായ ജലാംശം നല്‍കി മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
5. സിട്രസ് പഴങ്ങള്‍
ഓറഞ്ച്, പൈനാപ്പിള്‍, ചെറുനാരങ്ങ, മുന്തിരിങ്ങ, നെല്ലിക്ക പോലുളള സിട്രസ് പഴങ്ങള്‍ മുടിക്ക് ഏറെ നല്ലതാണ്. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് മുടി വളരാന്‍ സഹായിക്കുന്നവയാണ്.