അഴിമതി ആരോപണത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും മറ്റ് അഞ്ച് പേരെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ തങ്ങളുടെ ഇതുവരെയുള്ള കണ്ടെത്തലുകള്‍ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.
കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ പ്രവൃത്തികള്‍ അനുവദിച്ചതില്‍ നടന്ന അഴിമതിയാണ് കേസിനാധാരം. കേസുമായി ബന്ധപ്പെട്ട് മുൻപ് മാലിക്കിന്റെയും മറ്റുള്ളവരുടെയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022-ല്‍ ആണ് അഴിമതി ആരോപണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എന്നാൽ താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ആരോടും സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നും സത്യപാല്‍ മാലിക് എക്‌സിലൂടെ പ്രതികരിച്ചു.
STORY HIGHLIGHT: cbi chargesheet hydropower scam