Tech

പെരിസ്‌കോപ്പ് സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സുമായി നത്തിങ് ഫോൺ 3 എത്തുന്നു; ലോഞ്ച് ജൂലെെയിലെന്ന് റിപ്പോർട്ട് | Nothing Phone-3

ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ

നത്തിങ് ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന ഫോണിന്റെ ലോഞ്ച് ജൂലൈയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.  120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.77 ഇഞ്ച് AMOLED LTPO ഡിസ്‌പ്ലേയാണ് ഫോണ്‍ 3ല്‍ പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB സ്റ്റോറേജുമായാണ് ഫോണ്‍ വരിക. 50W ഫാസ്റ്റ് ചാര്‍ജിങ്ങിനും 20W വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോട്ടോഗ്രാഫിക്ക്, നത്തിങ് ഫോണ്‍ 3ല്‍ 50MP ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 32MP ഫ്രണ്ട് കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വലിയ പ്രൈമറി സെന്‍സറും പെരിസ്‌കോപ്പ്-സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നതാണ് കാമറ സെഗ്മെന്റ്. ഈ ഫീച്ചറുകള്‍ വരുമെന്ന് പറയുന്നത് ശരിയാണെങ്കില്‍, മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ മറ്റു കമ്പനികളുടെ ഫോണുകളുമായി വലിയ തോതിലുള്ള മത്സരത്തിനാണ് നത്തിങ് ഫോണ്‍ 3 കളമൊരുക്കാന്‍ പോകുന്നത്.

സര്‍ക്കിള്‍ ടു സെര്‍ച്ച്, സ്മാര്‍ട്ട് ഡ്രോയര്‍, വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍, നത്തിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത കസ്റ്റം-ബില്‍റ്റ് എഐ അസിസ്റ്റന്റ് തുടങ്ങിയ എഐ സവിശേഷതകളും ഫോണ്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

content highlight: Nothing Phone-3