രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് ‘രുദ്ര’ എന്ന ചിത്രം. കിളികുലം ഫിലിംസിന്റെ ബാനറില്‍, സജീവ് കിളികുലം നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ‘രുദ്ര’ എന്ന ചിത്രത്തിന്റെ ചിത്രീകരണം, പിണറായി, പാറപ്രം, തലശ്ശേരി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. രുദ്ര എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖ നടിയായ നിഷി ഗോവിന്ദ് ആണ്. വിദേശ മലയാളിയായ നിഷി ഗോവിന്ദ് ആദ്യമായി നായികയാകുന്ന ചിത്രമാണ്’ രുദ്ര’.
കണ്ണകി, അശ്വാരൂഡന്‍, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളില്‍ കഥാകൃത്തായി കടന്നുവരുകയും,കൗസ്തുഭം, ഹോംഗാര്‍ഡ്, പ്രേമിക, തിറയാട്ടം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായി തിളങ്ങുകയും ചെയ്ത സജീവ് കിളികുലമാണ് ‘രുദ്ര ‘സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന, ഗാനങ്ങള്‍, സംഗീതം എന്നിവ ഒരുക്കുന്നതും, ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തെ അവതരിപ്പിക്കുന്നതും സജീവ് കിളികുലം തന്നെയാണ്.
തികച്ചും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘രുദ്ര’ എന്നും, കലാമേന്മയോടൊപ്പം, വാണിജ്യ നിലവാരം പുലര്‍ത്തുന്ന ചിത്രം കൂടിയാണെന്നും, സംവിധായകന്‍ പറയുന്നു. കണ്ണകിക്ക് ശേഷം രുദ്രയിലൂടെ അതിശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സജീവ് കിളികുലം. പ്രകൃതിയും മനുഷ്യനും ഒരുമിച്ചെതിര്‍ത്തിട്ടും, തളരാതെ നിന്ന് പോരാടിയ അതിശക്തയായിരുന്നു രുദ്ര. വേദനയും, നൊമ്പരവും ആശകളും കടിച്ചമര്‍ത്തി മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ മനസ് പാകപ്പെടുത്തിയവളായിരുന്നു രുദ്ര.
ഉരുള്‍ പൊട്ടലില്‍ ഉറ്റ വരെയും, ഉടയവരെയും, മണ്ണും, വീടും എല്ലാം നഷ്ടപ്പെട്ട്, മറ്റൊരു തീരം തേടി യാത്രയായവര്‍, പിണറായി, പാറപ്രം പുഴയോരത്ത് എത്തുന്നു. അവര്‍ക്ക്, തുണയായി, തണലായി, ആശ്രയമായി, സാന്ത്വനമായി മാറുകയാണ് രുദ്ര എന്ന മനുഷ്യ സ്‌നേഹി. നിരാലംബരായ മനുഷ്യരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രുദ്ര അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന്റെ കഥയാണ് ‘രുദ്ര’ എന്ന ചിത്രം പറയുന്നത്.
മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രമായി മാറുന്ന രുദ്രയെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന്, കഥാപാത്രത്തെ അവതരിപ്പിച്ച നിഷി ഗോവിന്ദ് പറഞ്ഞു.
രുദ്രയിലെ മറ്റൊരു ശക്തമായ കഥാപാത്രമായ ആന്റണിയെ അവതരിപ്പിക്കുന്നത്, സംവിധായകന്‍ സജീവ് കിളികുലം ആണ്. ഒളി വിലും, മറവിലും നീതിക്കു വേണ്ടി പൊരുതുന്ന മൗനിയായ ഒരു സത്യാന്വേഷിയാണ് ആന്റണി. സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗ ദുരിതത്തിന്റേക്കും, നാഗാരാധനയുടേയും നടുവില്‍ നിന്നാണ് രൂദ്രയുടെ കഥാതന്തു വികസിക്കുന്നത്.
കിളികുലം ഫിലിംസിന്റെ ബാനറില്‍, സജീവ് കിളികുലം, നിര്‍മ്മാണം, സംവിധാനം, ഗാനങ്ങള്‍, സംഗീതം, രചന എന്നിവ നിര്‍വ്വഹിക്കുന്ന’ രുദ്ര ‘ചിത്രീകരണം പൂര്‍ത്തിയായി. ഡി.ഒ.പി – മനോജ് നരവൂര്‍, എഡിറ്റര്‍-ജിതിന്‍ നാരായണന്‍, ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് – സജീവ് കിളികുലം,ആലാപനം – റീജ, മിഥില,ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- സതീന്ദ്രന്‍ പിണറായി, കളറിംങ് – ജിതിന്‍ നാരായണന്‍, സൗണ്ട് എഞ്ചിനീയര്‍ – ബയ്ഡര്‍, ഷിജിന്‍ പ്രകാശ്, കല- സജേഷ് കിളികുലം, ചമയം – സീത, വസ്ത്രാലങ്കാരം – പ്രസന്ന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നിഖില്‍ കുമാര്‍ പിണറായി, അസോസിയേറ്റ് ഡയറക്ടര്‍ – മണിദാസ് കോരപ്പുഴ, ഡിസൈന്‍ – സുജിബാല്‍, ഹെലിക്യാം – സനീഷ് പാനൂര്‍, ടൈറ്റില്‍ ഡിസൈന്‍ – എഴുത്തന്‍-കോഡിനേഷന്‍ – ശ്രീഷ, ലൊക്കേഷന്‍ മാനേജര്‍ – ഷനോജ് കിളികുലം, സ്റ്റുഡിയോ – കളര്‍ കള്‍ട്ട്, എഡിറ്റ് ലാന്‍ഡ്,മെലഡി, സ്റ്റില്‍ – അശോകന്‍ മണത്തണ, പി.ആര്‍.ഒ – അയ്മനം സാജന്‍
നിഷി ഗോവിന്ദ്, സജീവ് കിളികുലം, ടോജോ ഉപ്പുതറ, ബ്രൂസ്ലിരാജേഷ്, സുരേഷ് അരങ്ങ്, മുരളി, അനില്‍,വടക്കുമ്പാട് ഉത്തമന്‍, ആനന്ദ്, കൃഷ്ണന്‍, അശോകന്‍ മണത്തണ, സുധാകരന്‍, ബിച്ചു, ജിന്‍സി ചിന്നപ്പന്‍, പാര്‍വ്വതി ബിന്ദു, രാഗി, ശിവനന്ദ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.