ഇന്ന് വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ രുചികരമായ കുമ്പിളപ്പം തയ്യാറാക്കിയാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- പച്ചരിപ്പൊടി വറുത്തത് – ഒരു കപ്പ്
- വരിക്ക ചക്ക ചുള അരിഞ്ഞത് – അരകപ്പ്
(കൂഴച്ചക്കയാണങ്കില്‍ പിഴിഞ്ഞ് ചാറ് എടുക്കുക) - ശര്‍ക്കര ചുരണ്ടിയത് – മുക്കാല്‍ കപ്പ്
- തേങ്ങ തിരുമ്മിയത് – കാല്‍ കപ്പ്
- നെയ്യ്- രണ്ട് ടീ സ്പൂണ്‍
- ഏലക്ക പൊടിച്ചത് – കാല്‍ ടീ സ്പൂണ്‍
- വെള്ളം – ആവിശ്യത്തിന്
- വയണയില കുമ്പിള്‍ കുത്തിയത് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടിയും, ചുരണ്ടിയ ശര്‍ക്കരയും, തേങ്ങ തിരുമ്മിയതും, നെയ്യും, ഏലക്ക പൊടിച്ചതും, ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുഴക്കുക. വെള്ളം കൂടി പോകാതെ സൂക്ഷിക്കണം. അതിലേക് അരിഞ്ഞചക്ക ചേര്‍ത്ത് യോജിപ്പിക്കുക. ഇപ്പോള്‍ അപ്പത്തിനുള്ള മാവു റെഡിയായി. ഇനി വയണയില കുമ്പിള്‍ കുത്തിയത്തില്‍ മാവ് നിറച്ചു അപ്പച്ചെമ്പില്‍ വെള്ളം ഒഴിച്ച് തട്ടിട്ട് ആവിയില്‍ പുഴുങ്ങി എടുക്കുക.
















