ഉച്ചയ്ക്ക് ഊണിന് കിടിലൻ സ്വാദിൽ ഒരു ചക്കക്കുരു മാങ്ങാ കറി തയ്യാറാക്കിയാലോ? ഇതുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട.
ആവശ്യമായ ചേരുവകൾ
- ചക്കക്കുരു – 25 എണ്ണം
- പച്ചമാങ്ങ – 1
- തേങ്ങ ചിരകിയത് – 1 കപ്പ്
- മുളക് പൊടി – ¼ ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – ½ +¼ ടേബിൾ സ്പൂൺ
- ജീരകം – ഒരു നുള്ള്
- വെളുത്തുള്ളി – 2
- പച്ചമുളക് നെടുകെ കീറിയത് – 3, 4 എണ്ണം
- ചെറിയ ഉള്ളി – 10 എണ്ണം
- വറ്റൽ മുളക് – 2
- കടുക് – ¾ ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചക്കക്കുരു തൊലി കളഞ്ഞ് നീളത്തിൽ 4 ആയി മുറിച്ചു നന്നായി കഴുകിയെടുക്കുക. മാങ്ങ ഇടത്തരം കഷണങ്ങളായി മുറിച്ചെടുക്കുക. തേങ്ങ,½ tsp മഞ്ഞൾ പൊടി, ജീരകം, വെളുത്തുള്ളി, 4 ചെറിയ ഉള്ളി എന്നിവ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു കുക്കറിൽ കഴുകി വച്ചിരിക്കുന്ന ചക്കക്കുരു, പച്ചമാങ്ങ, പച്ചമുളക്, ¼ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, ഇവ മുങ്ങി കിടക്കാൻ ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് 4 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.
ശേഷം കുക്കർ തുറന്നു കഷ്ണങ്ങൾ,ഒരു തവി ഉപയോഗിച്ച് ചെറുതായി ഉടയ്ക്കുക. അരച്ച് വച്ചിരിക്കുന്ന തേങ്ങ കുക്കെറിലേക് ഒഴിക്കുക. ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച്, തേങ്ങയുടെ പച്ച രൂചി മാറുന്നത് വരെ തിളപ്പിക്കുക. ഈ സമയം ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്,ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ വറ്റൽ മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത്, ഉള്ളി ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക. ശേഷം കറിയിലേക്ക് ചേർക്കുക.