മണിര്തനം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ റിലീസിങ് തീയതി അടുത്തതോടെ സിനിമയെ കുറിച്ചുളള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 36 വര്‍ശത്തിന് ശേഷമാണ് മണിരത്‌നവും കമല്‍ ഹാസനും തഗ് ലൈഫിലൂടെ ഒന്നിക്കുന്നത്. ചിത്രം ഈ വര്‍ഷം ജൂണ്‍ 5 നാണ് തീയറ്ററില്‍ എത്തുന്നത്.
ചിത്രത്തില്‍ തൃഷയും കമല്‍ ഹാസനും തമ്മിലുളള റോമാന്റിക് രംഗങ്ങളെ കുറിച്ച് ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരുവരും തമ്മില്‍ 30 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടെന്നും , എന്നിട്ടും റോമാന്‍സ് ചെയ്യുന്നത് കണ്ടില്ലേയെന്ന തരത്തിലുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ വിമര്‍ശനത്തില്‍ പ്രതികരിച്ച് നടി തൃഷ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
തൃഷയുടെ പ്രതികരണം
”ഇത്തരം വിമര്‍ശനങ്ങളും ആക്രമണങ്ങളും താന്‍ നേരിടാന്‍ തയ്യാറാണ് . എന്നാല്‍ കമല്‍ ഹാസനുമായുള്ള സ്‌ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് താന്‍ വിശ്വസിക്കുന്നു. സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു, ഞാന്‍ ആ സമയത്ത് ഈ സിനിമയില്‍ സൈന്‍ ചെയ്തിട്ട് പോലും ഇല്ല. വൗ, ഇത് മാജിക് ആണെന്നാണ് ഇത് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. ആ സമയത്ത് ഞാന്‍ സിനിമയുടെ ഭാഗമായിരുന്നില്ല. കമല്‍ഹാസനും മണിരത്‌നവും ഒന്നിച്ച് എത്തുമ്പോള്‍ അഭിനേതാക്കളായ ഞങ്ങള്‍ ജോലി മറന്ന് അവരെ നോക്കി നില്‍ക്കും”.
അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ തൃഷ പങ്കെടുത്തപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
തഗ് ലൈഫിലെ ഷുഗര്‍ ബേബി എന്ന ഗാനത്തിന് തൃഷ കൃഷ്ണന്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 40 വയസ്സുള്ള ഒരു നടി ഇത്തരം ഗാനത്തില്‍ നൃത്തം ചെയ്യുന്നതില്‍ എതിര്‍ അഭിപ്രായം രേഖപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം.
നായകന്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നവും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നതിനാല്‍ തഗ് ലൈഫിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.