മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
മണിപ്പൂര്‍ ചൂരാചന്ദ്പൂരിലെ സെഷന്‍സ് കോടതി എന്‍ഐഎ പ്രത്യേക കോടിയാക്കിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.
എന്‍ഐഎ നിയമത്തിലെ 11-ാം സെഷന്‍സ് പ്രകാരമാണ് പ്രത്യേക കോടതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.
മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളാണ് എന്‍ഐഎയുടെ പരിഗണനയിലുള്ളത്.