Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം

ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. മുബൈയിൽ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

നവി മുബൈ സ്വദേശി ഇഖ്ബാലും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.

യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് രാവിലെ 5.50ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പുതിയ എർട്ടിഗ കാർ ആണ് കത്തിയത്.

Latest News