Tech

അത്യു​ഗ്രൻ ക്യാമറ, കിടിലൻ ഫീച്ചേഴ്സ്; വിലയോ തുച്ഛം! റിയൽമി GT 7T എത്തുന്നു | Realme GT 7T

പല റിപ്പോർട്ടിലും ഫോണിന് പല വിലയാണ് പറയുന്നത്

റിയൽമി ജിടി7, റിയൽമി ജിടി 7T എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കാനായി റിയൽമി ഒരുങ്ങന്നത്. മെയ് 27ന് റിയൽമി GT 7T ഇന്ത്യയിൽ ലോഞ്ച് ചെയ്യും. റിയൽമി ജിടി6 ന്റെ പിൻ​ഗാമിയാണ് വരാൻ പോകുന്ന റിയൽമി ജിടി7. കഴിഞ്ഞ വർഷത്തെ റിയൽമി ജിടി 6ടിയുടെ പുത്തൻ മോഡലാണ് ജിടി 7ടി.

ലോഞ്ച് തീയതി നേരത്തെ തന്നെ റിയൽമി അറിയിച്ചിരുന്നു എന്നാൽ ഫോണിന്റെ വിശേഷങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ഇതാ ഫോണിന്റെ ഫീച്ചറുകളെ പറ്റി ലീക്ക് റിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാണ്. ഇതുപ്രകാരം ഏകദേശം 35000 രൂപയായിരിക്കും ഫോണിന്റെ വില വരിക. 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB വേരിയന്റ് 37,999 രൂപ വിലയും വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പല റിപ്പോർട്ടിലും ഫോണിന് പല വിലയാണ് പറയുന്നത്. ചിലതിൽ 12GB + 256GB വേരിയന്റിന് പ്രതീക്ഷിക്കുന്ന വില 39,000 രൂപയാണ്. ലീക്ക് റിപ്പോർട്ടുകൾ അല്ലാതെ കമ്പനി ഔദ്യോ​ഗികമായി ഫോണിന്റെ ഫീച്ചറുകളോ വിലയോ പുറത്തുവിട്ടിട്ടില്ല. 7,000mAh ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക എന്നും. 50 മെഗാപിക്സൽ പ്രൈമറി ലെൻസും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസുമായിരിക്കും റിയർ കാമറയിൽ ലഭിക്കുക.

32 മെഗാപിക്സലായിരിക്കും ഫ്രണ്ട് കാമറ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക.

content highlight:  Realme GT 7T