ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. സുകാന്തിന്റെ ഐ ഫോണിൽ നിന്നാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്.
യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍നിന്ന് പൊലീസിന് കിട്ടിയത്.
ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിനിടെ യുവതിയോട് പോയി ചാവൂ എന്നാണ് സുകാന്ത് ആവശ്യപ്പെടുന്നത്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു.
മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്.
















