പയറുകറി ഇനി ഇതുപോലെ തയ്യാറാക്കിക്കോളു.. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. നല്ല ചൂട് കഞ്ഞിയും പയറുകറിയും.
ആവശ്യമായ ചേരുവകള്‍
- ചെറുപയര്‍- അര കിലോ
- ഉള്ളി- 100 ഗ്രാം
- വറ്റല്‍മുളക്- 8 എണ്ണം
- വെളിച്ചെണ്ണ- 5 സ്പൂണ്‍
- കടുക്- 2 സ്പൂണ്‍
- മുളക്- 3 എണ്ണം
- ഉപ്പ്- ആവശ്യത്തിന്
- കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ചെറുപയര്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കണം. അടുത്തതായി ഒരപ ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് മുളകും ഉള്ളിയും കടുകും കറിവേപ്പിലയുമിട്ട് പൊട്ടിക്കണം. മുളക് അരച്ച് വയ്ക്കുക. ഇനി വെന്ത പയര്‍ തവി കൊണ്ട് ഉടച്ചെടുക്കാം. ഇനിയിത് അരപ്പ് കൂട്ടിയിളക്കി വഴറ്റിയ ഉള്ളിയും ചേര്‍ത്ത് ഇളക്കാം. ഈ സമംയ ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. ഇതോടെ നാടൻ പയറുകറി റെഡി.