സിനിമാ നിര്‍മാണത്തിനും സര്‍ഗാത്മക വീഡിയോ നിര്‍മാണത്തിനുമായി എഐ ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഫ്‌ളോ (Flow) എന്നാണിതിന് പേര്. ഗൂഗിള്‍ I/O വേദിയില്‍ വെച്ചാണ് പുതിയ ടൂള്‍ അവതരിപ്പിച്ചത്. ഗൂഗിളിന്റെ വിയോ, ഇമേജെന്‍, ജെമിനൈ എന്നീ എഐ മോഡലുകളെ ഉപയോഗപ്പെടുത്തിയാണ് ഫ്‌ളോ നിര്‍മിച്ചിരിക്കുന്നത്.
വീഡിയോ ജനറേഷന്‍, സീന്‍ എഡിറ്റിങ്, അസറ്റ് കണ്‍ട്രോള്‍ സൗകര്യങ്ങള്‍ ഫ്‌ളോയിലുണ്ട്. വിവരണം എഴുതി നല്‍കിയും നിലവിലുള്ള സീനുകളുടെ അടുത്ത ഭാഗം നിര്‍മിക്കുന്നതിനുമെല്ലാം ഫ്‌ളോ ഉപയോഗിച്ച് സാധിക്കും.
ഉയര്‍ന്ന ഗുണമേന്മയില്‍ സിനിമാറ്റിക് രംഗങ്ങള്‍ എളുപ്പം നിര്‍മിച്ചെടുക്കാന്‍ ഫ്‌ളോ ഉപയോഗിച്ച് സാധിക്കും. മനസിലുള്ള ആശയം എളുപ്പം വീഡിയോ ദൃശ്യങ്ങളാക്കി മാറ്റാന്‍ ഇതുവഴി സാധിക്കുന്നു.
ചലച്ചിത്രരംഗത്തുള്ള ചിലര്‍ ഇതിനകം ഈ ടൂളിന്റെ സാധ്യതകള്‍ പരീക്ഷിച്ചുവരുന്നുണ്ട്. സംവിധായകന്‍ ഡേവ് ക്ലാര്‍ക്ക് നിര്‍മിച്ച ഫ്രീലാന്‍സേഴ്‌സ് (Freelancers) ഫ്ളോയില്‍ നിര്‍മിച്ച ഹ്രസ്വ ചിത്രമാണ്.
ഗൂഗിളിന്റെ എഐ പ്രോ, എഐ അള്‍ട്ര വരിക്കാര്‍ക്കാണ് ഫ്‌ളോ നിലവില്‍ ഉപയോഗിക്കാനാവുക. പ്രോ പ്ലാനില്‍ മാസം 100 തവണ ദൃശ്യങ്ങള്‍ ജനറേറ്റ് ചെയ്യാം. അള്‍ട്ര ഉപഭോക്താക്കള്‍ക്ക് പരിധി കൂടും.