കര്‍ണാടകയിലെ ഹാവേരിയിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പുറത്തിറങ്ങിയ പ്രതികൾ ജാമ്യം ആഘോഷമാക്കി. കാറുകളും ബൈക്കുകളും അണിനിരത്തിയും ഉച്ചത്തിൽ പാട്ടുവച്ചുമാണ് പ്രതികൾ നടുറോഡില്‍ വിജയഘോഷം നടത്തിയത്. ഒന്നരവര്‍ഷം മുമ്പ് ഹാവേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഏഴ് പ്രതികളാണ് കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയത്.
2024 ജനുവരി ആയിരുന്നു ഹാവേരിയിലെ ഒരു ഹോട്ടലിൽ പങ്കാളിക്കൊപ്പം മുറിയെടുത്ത യുവതിയെയും യുവാവിനെയും പ്രതികള്‍ ആക്രമിക്കുകയും പിന്നാലെ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ 12 പ്രതികള്‍ പത്തുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കേസിലെ മറ്റ് പ്രതികൾക്കും ഇപ്പോൾ ജാമ്യം ലഭിച്ചത്.
STORY HIGHLIGHT: haveri gang rape case