Tech

വിവോ എസ് 30, എസ് 30 പ്രോ മിനി ഫോണുങ്ങൾ മെയ് 29 നെത്തും | Vivo S30, Vivo SPro mini

വിവോ എസ് 30 ന്‍റെ അടിസ്ഥാന വേരിയന്‍റും വിവോ എസ് 30 പ്രോ മിനി വേരിയന്‍റും ഈ നിരയിൽ ഉൾപ്പെടും

കളർഫുൾ ആയിട്ടുള്ള പവർഫുൾ ഫോണുകളുമായി വീണ്ടും വിപണി വിറപ്പിക്കാനൊരുങ്ങി വിവോ. എസ് 30, എസ് 30 പ്രോ എന്നീ പുതിയ ഫോണുകൾ 29 ന് ചൈനയിൽ ലോഞ്ച് ചെയ്യും. അവതരിപ്പിക്കുന്നതിന് മുമ്പ് കമ്പനി ഫോണിന്റെ ഡിസൈനും കളറുകളും പുറത്ത് വിട്ടു. ഹാൻഡ്‌സെറ്റുകളുടെ നിരവധി പ്രധാന സവിശേഷതകളും പുറത്തു വന്നിട്ടുണ്ട്.

വിവോ എസ് 30 ന്‍റെ അടിസ്ഥാന വേരിയന്‍റും വിവോ എസ് 30 പ്രോ മിനി വേരിയന്‍റും ഈ നിരയിൽ ഉൾപ്പെടും. പുതിയ സ്മാർട്ട്‌ഫോണുകൾക്കൊപ്പം വിവോ പാഡ് 5 ടാബ്‌ലെറ്റ്, വിവോ ടിഡബ്ല്യുഎസ് എയർ 3 ഇയർഫോണുകൾ, ഇൻബിൽറ്റ് കേബിളുള്ള പുതിയ പവർ ബാങ്ക് എന്നിവയുടെ എൻട്രിയും ഉണ്ടാകും. വിവോ എസ് 30 കൊക്കോ ബ്ലാക്ക്, ലെമൺ യെല്ലോ, മിന്റ് ഗ്രീൻ, പീച്ച് പൗഡർ എന്നീ നിറങ്ങളിലാകും വിപണിയിലെത്തുക. 50 മെഗാപിക്സൽ സോണി പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടർ, സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ തുടങ്ങിയ സവിശേഷതകളും ഫോണിനുണ്ടാകും. അതേസമയം, വിവോ എസ് 30 പ്രോ മിനി കൊക്കോ ബ്ലാക്ക്, ലെമൺ യെല്ലോ, മിന്റ് ഗ്രീൻ, കൂൾബെറി പൗഡർ എന്നീ നിറങ്ങളിൽ ലഭിക്കും. 6.31 ഇഞ്ച് കോം‌പാക്റ്റ്, ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിനുണ്ടാവുക.

വൺ പ്ലസ് 13 എസിന് എതിരാളി ഒരുങ്ങുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കാവുന്നത്. രണ്ട് ഫോണിലും 100 വാട്ട് അതിവേഗ ചാർജിംഗ് പിന്തുണയുള്ള 6500 എംഎഎച്ച് ബാറ്ററിയാവും ഉണ്ടാവുക. വിവോ എസ് 30 പ്രോ മിനിയിൽ മീഡിയടെക് ഡൈമെൻസിറ്റി 9300+ അല്ലെങ്കിൽ മീഡിയടെക് ഡൈമെൻസിറ്റി 9400e പ്രോസസറിനാകും സാധ്യത.

മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റുള്ള വിവോ പാഡ് 5 ടാബ്‌ലെറ്റ്, വിവോ എസ് 30 സീരീസ് സ്മാർട്ട്‌ഫോണുകൾക്കൊപ്പം മെയ് 29 ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. 45 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന വിവോ ടിഡബ്ല്യുഎസ് എയർ 3 ഇയർഫോണുകളും ഇവയ്‌ക്കൊപ്പം ലഭിക്കും. ഓരോ ഇയർബഡിനും ഏകദേശം 3.6 ഗ്രാം ഭാരം വരും. ഇൻബിൽറ്റ് കേബിളുള്ള 33W പവർ ബാങ്കും കമ്പനി അവതരിപ്പിക്കും.

content highlight: Vivo S30, Vivo S Pro mini