Health

ദിവസവും ചിയ വിത്തുകള്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തെക്കെ?

ചിയ സീഡ്‌സ് (Chia Seed) അഥവാ ചിയ വിത്തുകളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.

നോക്കാം ചിയ വിത്തിന്റെ ഗുണങ്ങള്‍….

ഒന്ന്
ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്‌സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

രണ്ട്
പ്രോട്ടീന്‍, കാര്‍ബോ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ്‌സ് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജത്തിനും ഗുണം ചെയ്യും.

മൂന്ന്
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്‌സ്. അതിനാല്‍ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാന്‍ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

നാല്
രാവിലെ ചിയ സീഡ്‌സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്
കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.