പതിനാറുകാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി സി.അക്ഷയ് ബാബുവിന് 18 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. 2023 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയും. പീഡിപ്പിച്ച വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമത്തിലൂടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രതി അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.
STORY HIGHLIGHT: kannur pocso case