ജീരക കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് കരിംജീരകം.കാശ്മീർ ,ബലൂചിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ 6000 മുതൽ 11000 അടി ഉയരമുള്ള പ്രദേശങ്ങളിൽ മാത്രമാണ് കരിംജീരകം വളരുന്നത് . ഇതിന്റെ ലഭ്യതയും വളരെ കുറവാണ് .അതിനാൽ തന്നെ കരിംജീരകത്തിന്റെ സമാനഗുണമുള്ള മറ്റു സസ്യങ്ങളുടെ വിത്തും കരിംജീരകമായി ഉപയോഗിക്കുന്നു .
ഗുണങ്ങൾ
ദഹനക്കേട് ,വായുകോപം ,വയറിളക്കം ,ഛർദ്ദി ,പുളിച്ചുതികട്ടൽ ,വയറുവീർപ്പ് ,ഉദരകൃമി എന്നിവ ശമിപ്പിക്കാനുള്ള കഴിവ് കരിംജീരകത്തിനുണ്ട് .കൂടാതെ പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,തലവേദന ,ചെന്നിക്കുത്ത് എന്നിവയ്ക്കും നല്ലതാണ് .ഉറക്കക്കുറവ് പരിഹരിക്കും ,രോഗപ്രതിരോധശേഷി വർധിപ്പിക്കും ,മുലപ്പാൽ വർധിപ്പിക്കും .ലൈംഗീകശേഷി വർധിപ്പിക്കും ,ചർമ്മരോഗങ്ങൾ ശമിപ്പിക്കും .അപസ്‌മാരത്തിനും നല്ലതാണ് .പ്രമേഹവും രക്തസമ്മർദവും കുറയ്ക്കും .കാഴ്ച്ചശക്തി വർധിപ്പിക്കും .വീക്കവും ,വേദനയും കുറയ്ക്കും .കരൾ രോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും നല്ലതാണ് .ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.കരിംജീരകത്തിൽ നിന്നും എടുക്കുന്ന എണ്ണ മുടി വട്ടത്തിൽ കൊഴിയുന്നതിന് നല്ലതാണ് . .കരിംജീരകം വറുത്തുപൊടിച്ച് അര ടീസ്പൂൺ വീതം ദിവസും തേനിൽ ചേർത്ത് കഴിച്ചാൽ തുടർന്നു