ഗുണങ്ങൾ
കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും ധാരാളമായി കാണപ്പെടുന്ന നിറയെ മുള്ളുകളുള്ള ഒരു ചെറിയ മരമാണ് മുരിക്ക്. കേരളത്തിൽ ഇതിനെ മുള്ള് മുരിക്ക്, വെൺമുരിക്ക് ,മുൾമുരിക്ക് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.ആടുകളുടെയും മുയലുകളുടെയും ഇഷ്ടപ്പെട്ട ആഹാരമാണ് മുരിക്കില .പണ്ടുകാലത്ത് പൂവരശിന്റെ ഇലയിൽ ഇഡലി ഉണ്ടാക്കുന്നതുപോലെ മുരിക്കിലയിലും ഇഡലി ഉണ്ടാക്കിയിരുന്നു .
കൃഷിയിടങ്ങളിൽ മുളകുകൊടി പടർത്താനും വേലിക്കമ്പായും മുരിക്ക് ഉപയോഗിച്ചിരുന്നു ,ആയുർവേയത്തിൽ ആർത്തവപ്രശ്‌നങ്ങൾ ,ചർമ്മരോഗങ്ങൾ ,ദഹനക്കേട് ,മൂത്രാശയ രോഗങ്ങൾ ,ലൈംഗീകപ്രശ്നങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് മുരിക്ക് ഔഷധമായി ഉപയോഗിക്കുന്നു .മുരിക്കിന്റെ തൊലി ദഹനം വർധിപ്പിക്കും .വായുകോപം ശമിപ്പിക്കും .കുടൽ വിരകളെ നശിപ്പിക്കും .ആർത്തവ പ്രശ്‌നങ്ങൾ ,ക്രമം തെറ്റിയ ആർത്തവം ,ആർത്തവ വേദന ,ആർത്തവം ഇല്ലാത്ത അവസ്ത എന്നിവ പരിഹരിക്കും .രക്തം ശുദ്ധീകരിക്കും .
അമിതവണ്ണം ,പനി ,ചുമ ,ചർമ്മരോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും .വീക്കവും വേദനയും ശമിപ്പിക്കും .ചെവി വേദന ,പല്ലുവേദന ,തലവേദന ,ചെന്നിക്കുത്ത് ,ചെങ്കണ്ണ് ,കാൽമുട്ട് വേദന ,നടുവേദന ,വാതരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് ,ഉറക്കക്കുറവ് പരിഹരിക്കും .മുലപ്പാൽ വർദ്ധിപ്പിക്കും ,ലൈംഗീക പ്രശ്നങ്ങൾ, ഉദ്ധാരണക്കുറവ് ,ശീഘ്രസ്കലനം എന്നിവയ്ക്കും നല്ലതാണ്