ഗുണങ്ങൾ
പ്രസിദ്ധമായ നാല്പാമരങ്ങളിൽ ഉൾപ്പെടുന്ന ഒരു വൃക്ഷമാണ് അത്തി .നാല്പാമരാദി എണ്ണയിലെ ഒരു പ്രധാന ഘടകവുമാണ് .അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട എന്ന് അറിയപ്പെടുന്നത്.അത്തിയുടെ വേര് ,കറ ,തൊലി ,ഇല ,കായ് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ..രക്തം ശുദ്ധീകരിക്കും .കുഷ്‌ഠം ,വ്രണം ,ഒടിവ്, ചർമ്മരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .
മൂലക്കുരുവിനും യോനിരോഗങ്ങൾക്കും നല്ലതാണ് .വേര് മുറിക്കുമ്പോൾ കിട്ടുന്ന കറ കരൾരോഗങ്ങൾക്കും കൈകാൽ വീണ്ടുകീറുന്നതിനും നല്ലതാണ് .ചെങ്കണ്ണ് ,പനി ,പ്രമേഹം ,വയറിളക്കം ,വായ്പ്പുണ്ണ് ,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ഇലയുടെ നീര് മുറിവുകൾക്കും വ്രണങ്ങൾക്കും നല്ലതാണ് .അത്തിപ്പഴത്തിന്റെ നീര് ഉദരരോഗങ്ങൾക്കും ,രക്തശ്രാവത്തിനും ,ആർത്തവക്രമക്കേടുകൾക്കും നല്ലതാണ് .
മൂന്നോ നാലോ അത്തിപ്പഴം രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വച്ചിരുന്നു പിറ്റേന്ന് രാവിലെ ഈ അത്തിപ്പഴം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്‌താൽ മൂലക്കുരു ശമിക്കും .ഇപ്രകാരം ഒരു മാസം കഴിക്കണം .അത്തിയുടെ കറ തേൻ ചേർത്ത് കഴിച്ചാൽ പ്രമേഹം ശമിക്കും .