ആരോഗ്യ ഗുണങ്ങൾ നിരവധി ഉള്ള ഒന്നാണ് നിലപ്പന പലർക്കും ദശപുഷ്പമായ നിലപ്പനയുടെ ഗുണങ്ങൾ അറിയില്ല. ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടിവരുന്ന പല വെല്ലുവിളികൾക്കും മികച്ച ഒരു ഔഷധം തന്നെയാണ് നിലപ്പന. അതേപോലെ മൂത്ര സംബന്ധമായ രോഗങ്ങൾക്കും മികച്ച ഒരു പരിഹാരമാണ് നിലപ്പന നിലപ്പനയുടെ ആരോഗ്യഗുണങ്ങൾ അറിയാം
ഗുണങ്ങൾ
ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് നിലപ്പന .പുരുഷന്മാരുടെ ലൈംഗീക ശേഷിക്കുറവ് പരിഹരിക്കും . .ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു .എല്ലുകളുടെയും പേശികളുടെയും ബലം വർധിപ്പിക്കാൻ സഹായിക്കുന്നു .പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു .പൈൽസിനെ സുഖപ്പെടുത്തുന്നു.ചൊറിച്ചിലും മറ്റു ത്വക്ക് രോഗങ്ങളും ശമിപ്പിക്കുന്നു
.ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന മൂത്രച്ചുടിച്ചിൽ ശമിപ്പിക്കും .സ്ത്രീകളിലെ വെള്ളപോക്ക് ശമിപ്പിക്കും .രക്തം ശുദ്ധീകരിക്കും .കൂടാതെ ,മഞ്ഞപ്പിത്തം ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,പനി ,വയറിളക്കം ,വായുകോപം ,ദഹനക്കേട് ,അരുചി , നേത്രരോഗങ്ങൾ ,നടുവേദന ,നീര് എന്നിവയ്‌ക്കെല്ലാം നിലപ്പന ഔഷധമായി ഉപയോഗിക്കുന്നു .