Health

ബീറ്റൂട്ട് നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കാം ഇവയുടെ ഗുണങ്ങള്‍

എപ്പോഴും വാങ്ങാന്‍ കിട്ടുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടില്ലാത്ത അടുക്കളയും വളരെ കുറവായിരിക്കും. നിരവധി ആരോഗ്യഗുണങ്ങളുളള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6 എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം,മഗ്നീഷ്യം,ഇരുമ്പ്,ഫോളിക് ആസിഡ് തുടങ്ങിയവയും ബീറ്ററൂട്ടില്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. അറിഞ്ഞിരിക്കാം ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍.

ഒന്ന്
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും വിളര്‍ച്ച തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ടിന് കഴിയും.

രണ്ട്
ബീറ്റ്റൂട്ടിന് നിറം നല്‍കുന്ന ബിറ്റാനിന്‍ എന്ന പിഗ്മെന്റ് ശക്തമായ ആന്റിഓക്സിഡന്റാണ്. ആന്റിഓക്സിഡന്റുകള്‍ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡേഷന്‍ കുറയ്ക്കുകയും ധമനികളുടെ മതിലുകളെ സംരക്ഷിക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മൂന്ന്
ബീറ്റ്റൂട്ടില്‍ ബീറ്റാസയാനിന്‍ അടങ്ങിയിട്ടുണ്ട് – ഇത് ഈ പച്ചക്കറിക്ക് ആഴത്തിലുള്ള പര്‍പ്പിള്‍-ചുവപ്പ് നിറം നല്‍കുന്നതിന് മാത്രമല്ല, ക്യാന്‍സറിനെ – പ്രത്യേകിച്ച് മൂത്രാശയ കാന്‍സറിനെ ചെറുക്കാനുള്ള ശക്തിയും ശരീരത്തിന് നല്‍കുന്നു.

നാല്
കുടലിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും ആവശ്യമായ അമിനോ ആസിഡായ ഗ്ലൂട്ടാമൈനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് ബീറ്റ്‌റൂട്ട് പച്ചക്കറി. നാരുകളാല്‍ സമ്പുഷ്ടമായ ബീറ്റ്റൂട്ട് നല്ല ദഹനത്തിനും സഹായിക്കുന്നു.

അഞ്ച്
ബീറ്റ്‌റൂട്ടിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

Latest News