സാമൂഹികമാധ്യമങ്ങൾ വഴി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷൊര്‍ണൂര്‍ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 16 ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ഷൊര്‍ണൂര്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: rss worker arrested