ആകാശച്ചുഴിയില്‍പ്പെട്ട് അപകടം സംഭവിക്കുമെന്ന ആശങ്കയിരിക്കെ ഇന്‍ഡിഗോ വിമാനത്തിന് അപകടം ഒഴിവാക്കി പറക്കാൻ വ്യോമപാത നിഷേധിച്ച് പാകിസ്താന്‍. വിമാനത്തിലെ ജീവനക്കാര്‍ പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാന്‍ ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് അനുമതി തേടിയെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തിൽ പെട്ടിരുന്നു. ഇന്‍ഡിഗോയുടെ 6ഇ 2142 എന്ന നമ്പര്‍ വിമാനമാണ് പ്രതികൂല കാലാവസ്ഥയെ നേരിടേണ്ടി വന്നത്. ഈ അപകടാവസ്ഥയെ മുൻനിർത്തിയും യാത്രക്കാരുടെ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനുമായാണ് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം തേടിയത്. എന്നാൽ ഇത് പാക് അധികൃതർ നിഷേധിച്ചു.
അതേസമയം അപകടത്തിൽ പെട്ട വിമാനം സുരക്ഷിതമായി തന്നെ ശ്രീനഗറില്‍ ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടിട്ടില്ല. അപകടത്തിൽ വിമാനത്തിന്റെ മുന്‍ഭാഗത്തിന് തകരാര്‍ സംഭവിച്ചിരുന്നു.
STORY HIGHLIGHT: indigo plane