ഓപ്പറേറ്റിങ് വിഭാഗത്തിലെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് വിരമിക്കുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്നത്. എ.ടി.ഒ., ഡിപ്പോ എന്‍ജിനിയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍, ഇന്‍സ്‌പെക്ടര്‍,സ്റ്റേഷന്‍ മാസ്റ്റര്‍, മെക്കാനിക്, ഗാര്‍ഡ് തുടങ്ങിയ തസ്തികയിലുള്ളവരും പട്ടികയിലുണ്ട്. ഈ വിഭാഗം ജീവനക്കാരുടെ എണ്ണം വളരെക്കുറവാണ്. ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയിലുള്ളവരാണ് സര്‍വീസ് നടത്തുന്നതിന്റെ മുഖ്യകണ്ണികള്‍.
ഇവരുടെ വിരമിക്കല്‍ സര്‍വീസ് നടത്തിപ്പിനെ ബാധിക്കും. നടപ്പു സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍പ്രകാരം 24 ഏപ്രില്‍ ഒന്നുമുതല്‍ 25 മാര്‍ച്ച് 31 വരെ 961 പേരാണ് വിരമിക്കുന്നവരുടെ പട്ടികയിലുള്ളത്. ഇതില്‍ മുന്നൂറിലേറെപ്പേര്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ്. രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി, 2026 ഏപ്രില്‍ ഒന്നുവരെയുള്ള കാലാവധിക്കിടെ 1,696 ജീവനക്കാര്‍ വിരമിക്കും. ഇതില്‍ 800 പേര്‍ ഓപ്പറേറ്റിങ് വിഭാഗത്തില്‍പ്പെട്ടവരാണ്.
ഓരോവര്‍ഷം കഴിയുന്തോറും കെ.എസ്.ആര്‍.ടി.സി.യില്‍ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2016ല്‍ 36,000 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 42,000 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ സ്ഥിരം ജീവനക്കാര്‍ 21,500, പേര് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിരമിക്കുന്ന ജീവനക്കാര്‍ക്കുപകരം പി.എസ്.സി. മുഖേന സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല.
ബദലി എന്നപേരില്‍ ദിവസവേതനക്കാരെ നിയമിക്കുന്നതാണ് അടുത്തകാലത്തെ രീതി. ദിവസവേതനമല്ലാതെ ഒരു തൊഴില്‍ ആനുകൂല്യവും ഇവര്‍ക്ക് നല്‍കുന്നില്ല.
CONTENT HIGH LIGHTS;Mass retirement in KSRTC: No replacement, operations are at a standstill