കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. നഗരത്തിലെ കാനകളിൽ നിന്ന് ചെളി നീക്കംചെയ്യുന്ന ജോലികൾ 30 ശതമാനം മാത്രമാണ് പൂർത്തികരിച്ചിരിക്കുന്നതെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും. മഴയ്ക്കിടയിൽ എങ്ങനെ കാനകൾ വൃത്തിയാക്കുമെന്നും കോടതി ചോദിച്ചു.
STORY HIGHLIGHT: kochi corporation