വീടിന്റെ നിര്‍മാണ ജോലികള്‍ക്കിടെ അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശി വിപ്ലബ് മണ്ഡല്‍ ആണ് മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപകടത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നു.
സര്‍വീസ് ലൈന്‍ മുറിക്കുന്ന ഘട്ടത്തിലൊന്നും മുഴുവന്‍ സപ്ലൈ കെടുത്താനായി കെഎസ്ഇബി ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. അപകടം ഉണ്ടായശേഷം മാത്രമാണ് മുഴുവന്‍ സപ്ലൈയും കട്ട് ചെയ്യാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി ജീവനക്കാര്‍ എത്തിയതെന്നും പണി നടന്നുകൊണ്ടിരുന്ന വീടിന്റെ ഉടമസ്ഥൻ പറഞ്ഞു.
STORY HIGHLIGHT: migrant worker died