ഷാവോമി 15എസ് പ്രോ സ്മാര്‍ട്ഫോണിനൊപ്പം ഷാവോമി പുതിയ പാഡ് 7 അള്‍ട്ര ഫ്ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റ് ചൈനീസ് വിപണിയില്‍ പുറത്തിറക്കി. ചൈനയില്‍ 5699 യുവാന്‍ (ഏകദേശം 68000 രൂപ) ആണ് പാഡ് 7 അള്‍ട്രയുടെ വില. ഷാവോമി പാഡ് 7, പാഡ് 7 പ്രോ എന്നിവയുടെ പിന്‍ഗാമിയായാണ് പാഡ് 7 അള്‍ട്ര വിപണിയിലെത്തുന്നത്.
ഇതില്‍ പാഡ് 7 മാത്രമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. പാഡ് 7 അള്‍ട്രയും ചൈനീസ് വിപണിയില്‍ മാത്രമാവാനാണ് സാധ്യത. 15 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 1600 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ്. കോര്‍ണിങ് ഗൗറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയുണ്ട്. ഷാവോമി എക്സ്റിങ് 01 ചിപ്പ്സെറ്റിനൊപ്പം 16 കോര്‍ എആര്‍എം ഇമ്മോര്‍ട്ടാലിസ് ജി925 ചിപ്പ്സെറ്റുണ്ട്. 16 ജിബി വരെ റാം ഓപ്ഷനും 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്. 12000 എംഎഎച്ച് ബാറ്ററിയാണിതില്‍.
120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 16.9 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈം ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബിസി കണക്ടിവിറ്റിയാണിതിന്. .ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസ് 2 ലാണ് ടാബിന്റെ
പ്രവര്‍ത്തനം. 50 എംപി റിയര്‍ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 4കെ വീഡിയോ റെക്കോര്‍ഡിങ് സൗകര്യമുണ്ട്.