തകർന്നു വീണ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിമർശനവുമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ട് സർക്കാർ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിനു രൂപയുടെ പരസ്യങ്ങളാണ് എല്ലാമാസവും നൽകുന്നതെന്നും റോഡുകൾ തകർന്നു വീണതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്കും പൊരുമരാമത്ത് മന്ത്രിക്കും ഒഴിഞ്ഞു മാറാൻ ആവില്ല എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിൽ ഒരു ഏകോപനവുമുണ്ടായിരുന്നില്ല എന്നാണ് ഇതിന്റെ അർഥം. കേരളത്തിൽ മഴ തുടങ്ങിയിട്ടേയുള്ളൂ. ആദ്യത്തെ മഴയ്ക്കു തന്നെ ഇതാണ് അവസ്ഥയെങ്കിൽ മഴ കനക്കുമ്പോൾ ഉദ്ഘാടനം ചെയ്യാൻ പുതിയദേശീയ പാത തന്നെ ഉണ്ടാകുമോ എന്നു സംശയമാണ്. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ട് കിഫ്ബി വഴിയാണ് പരസ്യങ്ങൾ നൽകിയിരുന്നത്. കേരളത്തിലെ എല്ലാ വികസനങ്ങൾക്കും എതിരു നിന്ന പാരമ്പര്യമാണ് സിപിഎമ്മിന്റേത്.
ദേശീയപാത കേരളത്തിലെ ജനങ്ങളുടെ സ്വപ്‌നമാണ്. അത് ഒറ്റ മഴയത്ത് തകർന്നു വീഴുന്ന വെറും നോക്കുകുത്തി ആക്കരുത്. രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ സ്ഥലം സന്ദർശിക്കാനെത്തിയ വിദഗ്ധ സംഘത്തിനു മുന്നിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ പരാതി നേരിട്ട് പറഞ്ഞിട്ടുണ്ട്.
STORY HIGHLIGHT: highway damage