തൃശ്ശൂരില്‍ അതിശക്തമായ മഴയിലും കാറ്റിലും ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ കോര്‍പറേഷന്റെ മുന്‍വശത്തായാണ് അപകടം ഉണ്ടായത്. കാല്‍നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരും ഇരുചക്രവാഹന യാത്രക്കാരും ഒക്കെയായി എപ്പോഴും വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. റോഡിന്റെ വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്.
ശക്തമായ മഴ കാരണം ഈ സമയം റോഡിൽ തിരക്ക് കുറവായിരുന്നു. അതിനാൽ ഒഴിവായത് വലിയ അപകടമാണ്. മേല്‍ക്കൂര നേരത്തേ പൊളിഞ്ഞിരിക്കുകയായിരുന്നുവെന്നും കാറ്റടിച്ചപ്പോള്‍തന്നെ താഴേക്ക് പതിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡില്‍നിന്നും മേല്‍ക്കൂര മാറ്റുന്നതിനുള്ള അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
STORY HIGHLIGHT: heavy rain thrissur