മോണയിൽ നിന്ന് രക്തം വരുന്നത് ദന്താരോഗ്യ പ്രശ്നങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ്. പല്ലുകൾ വൃത്തിയാക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, അല്ലെങ്കിൽ യാതൊരു കാരണവുമില്ലാതെ മോണയിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. മോണയിൽ ഉണ്ടാകുന്ന വീക്കം ആണ് ഇതിന് പ്രധാന കാരണം.
ശരിയായ രീതിയിൽ പല്ലുകൾ വൃത്തിയാക്കാത്തതും, മോണയുടെ പരിചരണം നടത്താത്തതും മോണയിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് മോണയിൽ വീക്കമുണ്ടാക്കുകയും രക്തം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മോണയിൽ നിന്ന് രക്തം വരുന്നത് നിസ്സാരമായി കാണരുത്. ഇത് ദന്താരോഗ്യത്തെ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാം. ചികിത്സിക്കാതെ വിട്ടാൽ ഇത് പല്ലുകൾക്ക് ബലക്ഷയം വരാനും, മോണ ഇറങ്ങിപ്പോകാനും കാരണമായേക്കാം…