കൊതുക് നശീകരണ ഉപകരണങ്ങൾ കൊതുകിന്റെ ശല്യം കുറയ്ക്കുമെങ്കിലും അവ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കൊതുകിനെ അകറ്റുന്നത് വഴി ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ തടയാൻ ഈ ഉപകരണങ്ങൾ സഹായിക്കുന്നു.
പക്ഷെ അവ കാരണം ശ്വാസതടസ്സം, ഉത്കണ്ഠ, തലവേദന, തുമ്മൽ, ചർമ്മ അലർജികൾ, ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകും.
ഇത് ശ്വസിക്കുന്നതിലൂടെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെയും ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെയും ബാധിക്കുമെന്നും, ഇവയിൽ കാൻസറിന് കാരണമാകുന്ന രാസപഥാർത്ഥങ്ങളുണ്ടെന്നും പഠനം പറയുന്നു.
ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് രോഗങ്ങൾ തടയാൻ സഹായിക്കുമെങ്കിലും അവയുടെ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാണ്. അതിനാൽ, പ്രകൃതിദത്തമായ മാർഗങ്ങൾ കൂടുതൽ സുരക്ഷിതമാണ്.അലർജി പ്രശ്നങ്ങൾ ഉള്ളവർ ഏത് ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പും ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.