മുൾട്ടാണി മിട്ടി ഒരു പ്രകൃതിദത്തമായ മണ്ണാണ്, ഇത് പരമ്പരാഗതമായി ചർമ്മപരിചരണത്തിനായി ഉപയോഗിക്കുന്നു. “ഫുള്ളേഴ്സ് എർത്ത്” എന്നും മുൾട്ടാണി മിട്ടി അറിയപ്പെടാറുണ്ട്. എണ്ണമയമുള്ള ചർമ്മത്തിന് വളരെ നല്ലതാണ് മുൾട്ടാണി മിട്ടി.
മുഖക്കുരു, പാടുകൾ, മങ്ങിയ ചർമ്മം എന്നിവയ്ക്ക് മുൾട്ടാണി മിട്ടി അനുയോജ്യമാണ്. മുഖത്തെ അധിക എണ്ണയും അഴുക്കും ആഗിരണം ചെയ്ത് മുഖം തിളക്കമാർന്നതാക്കാൻ ഇത് സഹായിക്കും. മുഖത്തിന് മാത്രമല്ല, തലയോട്ടി വൃത്തിയാക്കാനും താരൻ നിയന്ത്രിക്കാനും ഇത് ഉപയോഗിക്കാം.
മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നതിന് മുമ്പ് ശരീരത്തിന്റെ ഏതെങ്കിലും ചെറിയ ഭാഗത്ത് പരിശോധിക്കുക. കാരണം ചിലർക്ക് അലർജി ഉണ്ടാകാം. അതുപോലെ, എണ്ണമയമുള്ള ചർമ്മത്തിന് മുൾട്ടാണി മിട്ടി റോസ് വാട്ടറിൽ കലർത്തി പുരട്ടണം, വരണ്ട ചർമ്മത്തിന് പാൽ, തേൻ അല്ലെങ്കിൽ തൈര് എന്നിവ ഉപയോഗിക്കണം.