Recipe

അടിപൊളി രുചിയിൽ തയ്യാറാക്കാം ഒരു സിംപിൾ ഡസർട്ട് -mango dessert

ടേസ്റ്റിയായ ഡസർട്ട് ഇഷ്ടമല്ലാത്തവയിരായി ആരും തന്നെ കാണില്ല. കുട്ടികൾക്ക് വളരെ വേഗത്തിൽ തയ്യാറാക്കി നൽകാം ഈ സിംപിൾ ഡസർട്ട്. മാങ്ങ മാത്രം ഉണ്ടെങ്കിൽ അടിപൊളിയായി തയ്യാറാക്കി എടുക്കാം ഈ ഡസർട്ട്.

ചേരുവകൾ

  • മാങ്ങ – ഒന്ന്
  • സബ്ജ സീഡ്സ് – നാല് ടേബിൾ സ്പൂൺ
  • തേങ്ങപാൽ – മൂന്ന് കപ്പ്
  • തേൻ – രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

തേങ്ങ പാലിലേക്ക് സബ്ജ സീഡ്സ് ഇട്ടതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റിവെയ്ക്കുക. ശേഷം ഒരു മാങ്ങ ചെറുതാക്കി അരിഞ്ഞെടുക്കുക. ശേഷം കുതിരാൻ വെച്ച സബ്ജ സീഡിലേക്ക് തേൻ കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ഗ്ലാസ്സെടുത്ത് കലക്കിവച്ച സബ്ജ സീഡ്സ് കുറച്ച് ഇട്ടുകൊടുക്കുക അതിന് മുകളിൽ മാങ്ങ ഇങ്ങനെ ലയറായി ഇട്ടുകൊടുത്ത് ഗ്ലാസ് ഫിൽ ചെയ്യാം. ഡെസേർട്ട് തയ്യാർ.

STORY HIGHLIGHT: mango dessert