ചോക്‌ളേറ്റ് ഇഷ്ടമല്ലാത്ത കുട്ടികൾ ആരും തന്നെ ഉണ്ടാവില്ല. നട്ട്‌സ് ഇഷ്ടമില്ല്ലാത്ത കുട്ടികൾക്കും കൊടുക്കാൻ പറ്റിയ ഐറ്റം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നൽകാം ഈ രുചികരമായ ചോക്‌ളേറ്റ് നട്ട്‌സ് മില്‍ക്ക് ഷേയ്ക്ക്.
ചേരുവകൾ
- തണുത്ത പാല്‍- 1 കപ്പ്
- കുതിര്‍ത്ത ബദാം തൊലി കളഞ്ഞത്- 6
- കശുവണ്ടിപ്പരിപ്പ്-6
- കോക്കോ പൗഡര്‍-ഒരു ടേബിള്‍സ്പൂണ്‍
- ഈന്തപ്പഴം- 5
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെന്‍ഡറില്‍ കുറച്ച് പാലെടുത്ത് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ബാക്കി പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. ആവശ്യമെങ്കിൽ മാത്രം മധുരത്തിനായി പഞ്ചസാര ചേർക്കാം. ഒരു ഗ്ലാസ്സിലേക്ക് ഇത് മാറ്റി ചോക്‌ളേറ്റ് കഷ്ണങ്ങള്‍ ചേർത്ത് കുടിക്കാം.
STORY HIGHLIGHT: chocolate milkshake