മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തിയയാൾ പിടിയിൽ. കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘മെട്രോ ചിക്സ്’ എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ബെംഗളൂരുവിലെ മെട്രോ യാത്രികരായ സ്ത്രീകളുടെ നിരവധി ഫോട്ടോകളും വീഡിയോകളും അക്കൗണ്ടിലുണ്ടായിരുന്നു. എക്‌സിലെ ഒരു ഉപയോക്താവ് അക്കൗണ്ടിൽ ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്യുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും അക്കൗണ്ടിലെ എല്ലാ ഫോട്ടോകളും നീക്കം ചെയ്യുകയും ചെയ്തു.
സ്ത്രീകൾ അറിയാതെയാണ് ദിഗന്ത് ഫോട്ടോ എടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു.”ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ വീഡിയോകളും ഫോട്ടോകളും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അപ്‌ലോഡ് ചെയ്ത ഒരു ഇൻസ്റ്റഗ്രാം പേജിനെതിരെ, ബനശങ്കരി പൊലീസ് വിവരസാങ്കേതിക നിയമപ്രകാരം കേസെടുത്തിട്ടുണ്ട്,” ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) ലോകേഷ് ബി ജഗലാസർ ബുധനാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
STORY HIGHLIGHT : Man Who Uploaded Photos Of Women In Bengaluru Metro On Instagram Arrested