മലപ്പുറം: ഗായകന്‍ ഡാബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് അറസ്റ്റ്.
ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തിലാണ് മുഹമ്മദ് ഫാസിലിനെ വിട്ടയച്ചത്.