Kerala

കണ്ണൂരിൽ മകളെ ക്രൂരമർദ്ദനത്തിന് പിതാവ് ഇരയാക്കിയ സംഭവം; അമ്മയുടെ പരാതിയിൽ കേസെടുക്കാൻ പോലീസ് | Police

കണ്ണൂർ: ചെറുപുഴയില്‍ മകളെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കും. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുക്കുക. പിതാവിൻ്റെ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും.

മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല.

എന്നാൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതോടെ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മടിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് കേസെടുക്കാനുള്ള പൊലീസ് നീക്കം ഉണ്ടാകുന്നത്.