കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് കമ്പനി തങ്ങളുടെ പതാക വാഹക പദ്ധതിയായ സൂപ്പര്‍ സ്റ്റാറിന് ഒപ്പം വിവിധ വേരിയന്റുകള്‍ അടങ്ങിയ റൈഡറായ സൂപ്പര്‍ ഫ്‌ളെക്‌സി അവതരിപ്പിച്ചു. സൂപ്പര്‍ സ്റ്റാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്കൊപ്പം പുതുതലമുറ നേട്ടങ്ങള്‍ സ്വന്തമാക്കാനാവുന്ന വിധത്തില്‍ സൗകര്യങ്ങളും വ്യക്തിഗത മാറ്റങ്ങളും തെരഞ്ഞെടുപ്പുകളും ഉള്‍ക്കൊള്ളുന്നതാണ് സൂപ്പര്‍ ഫ്‌ളെക്‌സി റൈഡറുകള്‍. എസ്സന്‍ഷ്യല്‍, പ്രിഫേഡ്, സെക്യൂര്‍ എന്നീ വേരിയന്റുകളാണ് ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകള്‍ക്ക് അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യമായി വാങ്ങുന്നവര്‍ക്ക് ഉത്തമമായ രീതിയില്‍ ചെറുകിട പട്ടണങ്ങളിലുള്ളവര്‍ക്കു പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലാണ് എസ്സന്‍ഷ്യല്‍ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ മുതല്‍ പരിരക്ഷാ തുകയുള്ള ഇതില്‍ സിംഗിള്‍ പ്രൈവറ്റ് റൂം, ഡേ കെയര്‍ പ്രൊസിജിയറുകള്‍, ആയുഷ്, അവയവ ദാനം, ഹോം കെയര്‍ ചികില്‍സ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിധിയില്ലാതെ പരിരക്ഷാ തുക പുനസ്ഥാപിക്കാനുമാവും.
നഗരങ്ങളിലുള്ള കുടുംബങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും സന്തുലിതമായ പരിരക്ഷയും ദീര്‍ഘകാല മൂല്യവും നല്‍കുന്ന വിധത്തിലാണ് പ്രിഫേഡ്. മുറി വാടകയുടെ കാര്യത്തില്‍ പരിധിയില്ല, അഞ്ചു ലക്ഷം രൂപ വരെയുള്ള എയര്‍ ആംബുലന്‍സ് പരിരക്ഷ, ക്ലെയിമുകള്‍ ഇല്ലാത്ത ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 100 ശതമാനം അടിസ്ഥാന പരിരക്ഷ നല്‍കുന്ന ഹെല്‍ത്ത് ബൂസ്റ്റര്‍, ക്ലെയിമുകളില്ലാത്ത അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ വര്‍ഷ പ്രീമിയം റിട്ടേണ്‍ റീഫണ്ട്, ഡെന്റല്‍ ക്ലീനിങ്, വീട്ടിലെ നഴ്‌സിങ്, മെഡിക്കല്‍ ുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് അധിക പരിരക്ഷ തുടങ്ങിയവയാണ് പ്രിഫേഡിലുള്ളത്.
ശക്തമായ പരിരക്ഷയും സ്മാര്‍ട്ട് ആയ മൂല്യങ്ങളും തേടുന്നവര്‍ക്കു വേണ്ടിയാണ് സെക്യൂര്‍ വേരിയന്റ്. ഉപയോഗിക്കാത്ത സവിശേഷതകള്‍ക്ക് അമിതമായി പണം നല്‍കാതെ വിപുലമായ പരിരക്ഷ തേടാനും ഇതു വഴിയൊരുക്കും. മുറി വാടകയ്ക്ക് പരിധിയില്ല, അഞ്ചു ലക്ഷം രൂപ വരെ എയര്‍ ആംബുലന്‍സ് പരിരക്ഷ, പരിരക്ഷാ തുക പരിധിയില്ലാതെ പുനസ്ഥാപിക്കാം, പരിധിയില്ലാതെ ഓരോ പുതുക്കലിലും ലോയല്‍റ്റി ബോണസ് കൂട്ടിച്ചേര്‍ക്കപ്പെടുന്നു, വര്‍ധിച്ച പരിരക്ഷ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവുന്ന ആഡ് ഓണുകള്‍ തുടങ്ങിയവയും ഇതിന്റെ സവിശേഷതയാണ്.