Kerala

കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; യുവതിയോട് അപമര്യാദയായി പെരുമാറി; ചോദ്യം ചെയ്ത ബാർ ജീവനക്കാർക്ക് ക്രൂരമർദനം

കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രിയാണ് കടവന്തറയിലെ ബാറിൽ സംഘർഷമുണ്ടാകുന്നത്. നേരത്തെ തീവ്രവാദ കേസിൽ ജയിലിലായ സുഹൃത്തക്കൾ ആണ് സംഘർഷത്തിന് കാരണമാകുന്നത്. ലഹരികേസിൽ പിടിയിലായ ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ കളമശേരി സ്വദേശികളായ സുനീർ നഹാസ് എന്നിവരാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്.

സംഘർഷത്തിൽ ബാർ ജീവനക്കാർക്കും ബൗൺസർമാർക്കും ക്രൂര മർദനമേറ്റു. പരിക്കേറ്റ ജീവനക്കാർ എറണാകുളം ജനറൽ ആശുപതിയിൽ ചികിത്സ തേടി. സംഭവത്തിൽ മരട് പൊലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്.