Business

കിയ ക്ലാവിസിന്റെ വില പ്രഖ്യാപിച്ചു; 11.49 ലക്ഷം മുതല്‍…..

കൊച്ചി: പ്രീമിയം എംപിവി ക്ലാവിസിന്റെ വില പ്രഖ്യാപിച്ച് കിയ. പെട്രോള്‍, പെട്രോള്‍ ടര്‍ബോ, ഡീസല്‍ മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 11.49 ലക്ഷം രൂപ മുതല്‍ 17.99 ലക്ഷം രൂപയാണ്. കാരന്‍സിന് അപ്‌ഡേറ്റഡ് മോഡലായാണ് കിയ ക്ലാവിസിനെ ഇറക്കിയിരിക്കുന്നത്. സെഗ്മെന്റിലെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പല ഫീച്ചറുകളുമായാണ് കിയ ക്ലാവിസിന്റെ വരവ്. കിയയുടെ പുതിയ ഡിജിറ്റല്‍ ടൈഗര്‍ ഫേസ് രൂപഭംഗിയിലാണ് നിര്‍മാണം.

മെയ് 8ന് പ്രദര്‍ശിപ്പിച്ച വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ആറ് സ്പീഡ് മാനുവല്‍,ഓട്ടമാറ്റിക്, ഐഎംടി, ഡിസിടി ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭിക്കും. HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയുള്‍പ്പെടെ ഏഴ് വേരിയന്റുകളിലായി ഐവറി സില്‍വര്‍ ഗ്ലോസ്, പ്യൂട്ടര്‍ ഒലിവ്, ഇംപീരിയല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ഗ്രാവിറ്റി ഗ്രേ, സ്പാര്‍ക്ലിംഗ് സില്‍വര്‍, ക്ലിയര്‍ വൈറ്റ്, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ 8 നിറങ്ങളും ക്ലാവിസില്‍ ലഭിക്കുന്നുണ്ട്.

പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകള്‍, പുതിയ ബ്ലാങ്ക്ഡ്-ഓഫ് ഫ്രണ്ട് ബമ്പര്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, ഇരുവശത്തുമുള്ള എല്‍ഇഡി ലൈറ്റ് ബാറുകള്‍, പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയെല്ലാം ക്ലാവിസിലുണ്ട്. കൂടാതെ റീഡിസൈന്‍ ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത റൂഫ് റെയിലുകള്‍ എന്നിവയും പുതിയ കാരെന്‍സ് ക്ലാവിസിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നുണ്ട്.