ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അലേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസില്‍ എത്തി പിറന്നാളാശംസകള്‍ നേര്‍ന്നു. പിറന്നാള്‍ സമ്മാനമായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരു വിളക്ക് സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാളാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോഴാണ് പിറന്നാളെത്തുന്നത്.