Kerala

എൻ എച്ച് നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ട്; സ‍ർക്കാരിൻ്റെ വ്യാജ അവകാശവാദങ്ങൾ തക‍ർന്ന് വീഴുന്നെന്നും പ്രതിപക്ഷ നേതാവ് | V D Satheeshan

തിരുവനന്തപുരം: സ‍ർക്കാരിൻ്റെ വ്യാജ അവകാശവാദങ്ങൾ തക‍ർന്ന് വീഴുന്ന കാഴ്ചയാണ് എൻ എച്ച് എന്ന് വിഡി സതീശൻ. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സ്വയം പുകഴ്ത്തൽ റിപ്പോ‍ർട്ട് ആയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിൻ്റെ പ്രോഗ്രസ് കാർഡിലെ ഏറ്റവും വലിയ അവകാശവാദം എൻ എച്ച് ആയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

എൻ എച്ച് നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയുടെ നിർമാണ തകർച്ചയിൽ സർക്കാരിന് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ എവിടെയാണ് മണ്ണ് പരിശോധന നടത്തിയിരിക്കുന്നത് എന്നും കേരളത്തിന്റെ മണ്ണിൻ്റെ ഘടന എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇതിന് മുൻപും റോഡ് നിർമ്മാണം അശാസ്ത്രീയമായാണ് നടക്കുന്നതെന്ന പരാതി പ്രതിപക്ഷം ഉന്നയിച്ചിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.